LiveTV

Live

Kerala

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; വീണ്ടും  കസ്റ്റഡിയില്‍ ആവശ്യപ്പെടും

ജോളിയുടെ മക്കളുടെ രഹസ്യമൊഴിയും ഇന്ന് രേഖപ്പെടുത്തും.

ജോളിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; വീണ്ടും  കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ വീണ്ടും ജോളിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേ സമയം ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും.

ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ വൈകിട്ട് ജോളിയെ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. തെളിവെടുപ്പിനായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസം ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. അതേ സമയം ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് കോടതി രേഖപ്പെടുത്തും.നാളെ സിലിയുടെ സഹോദരന്‍ സിജോയുടെ മൊഴിയും കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍‌ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ഈ മാസം ഏഴിനാണ് ഷാജുവിന്‍റെ മൊഴി രേഖപ്പെടുത്തുക. ആല്‍ഫൈന്‍ വധക്കേസില്‍ ഷാജുവിന്‍റെ പിതാവ് സഖറിയാസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമനിച്ചിട്ടുണ്ട്. ജോളിയുടെ മക്കളുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.