LiveTV

Live

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണം പ്രതിസന്ധിയില്‍

ഈ വര്‍ഷം ഡിസംബര്‍ നാലിന് ആദ്യ ഘട്ടം പൂര്‍ത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിര്‍മാണമായ ബ്രേക്ക് വാട്ടര്‍ ഇരുപത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണം പ്രതിസന്ധിയില്‍

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണം പ്രതിസന്ധിയില്‍. ഈ വര്‍ഷം ഡിസംബര്‍ നാലിന് ആദ്യ ഘട്ടം പൂര്‍ത്തിയാകേണ്ട പദ്ധതിയുടെ പ്രധാന നിര്‍മാണമായ ബ്രേക്ക് വാട്ടര്‍ ഇരുപത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. കരാറനുസരിച്ച് പൂര്‍ത്തിയാകാത്ത പദ്ധതിയില്‍‍ നഷ്ടപരിഹാര വ്യവസ്ഥ നടപ്പാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. പാറ ലഭിക്കാത്തതും സര്‍ക്കാര്‍ നിരീക്ഷണം കുറഞ്ഞതുമാണ് നിര്‍മാണം വൈകുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍.

2015 ഡിസംബര്‍ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടന്നത്. 4 വര്‍ഷമായിരുന്നു കരാര്‍ കാലാവധി. അതായത് ഈ വര്‍ഷം ഡിസംബര്‍ 4ന് നിര്‍മാണം പൂര്‍ത്തിയാവണം. കരാര്‍ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിര്‍മാണം. പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. ആയിരം ദിനം 2018 സെപ്റ്റംബറില്‍ കടന്നുപോയി. കരാര്‍ കാലാവിധ അവസാനിക്കാന്‍ ഏകദേശം ഒരു മാസം ബാക്കി നില്‍ക്കെ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്.

വിഴിഞ്ഞം പദ്ധതി വൈകും; കരാര്‍ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് അദാനിയുടെ കത്ത്
Also Read

വിഴിഞ്ഞം പദ്ധതി വൈകും; കരാര്‍ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് അദാനിയുടെ കത്ത്

പ്രധാന നിര്‍മാണ പദ്ധതിയായ ബ്രേക്ക് വാട്ടര്‍ 3.1 കിലോമീറ്റര്‍ നിര്‍മിക്കണം. ഇതില്‍ 550 മീറ്റര്‍ മാത്രമേ പൂര്‍ത്തിയായുള്ളൂ. ഇതില്‍ 150 മീറ്റര്‍ ഓഖിയില്‍ പൊളിഞ്ഞു. ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനാവശ്യമായ പാറ കിട്ടുന്നില്ലെന്ന് അദാനി പോര്‍ട്ടിസിന്റെ പരാതി. ക്വാറികള്‍ക്ക് പ്രത്യേക അനുമതി നല്‍കിയെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി തുടങ്ങിയില്ല. കരാര്‍ കാലയളവില്‍ പൂര്‍ത്തിയായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥ കരാറിലുണ്ട്. എന്നാല്‍ ഇതില്‍ ഇളവ് വേണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്.

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന് അദാനി
Also Read

വിഴിഞ്ഞം തുറമുഖം: ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 16 മാസം കൂടി വേണമെന്ന് അദാനി