LiveTV

Live

Kerala

ഏറ്റുമുട്ടല്‍ വ്യാജം തന്നെ; മാവോയിസ്റ്റ് വേട്ട തള്ളി സി.പി.ഐ

വ്യാജ തെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചു.

ഏറ്റുമുട്ടല്‍ വ്യാജം തന്നെ; മാവോയിസ്റ്റ് വേട്ട തള്ളി സി.പി.ഐ

അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവർത്തിച്ച് സി.പി.ഐ. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു സി.പി.ഐ വസ്തുതാന്വേഷണ സംഘത്തിന്റെ പ്രതികരണം. പൊലീസും തണ്ടർബോൾട്ടും വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചു.

സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലാണ് സംഘം മഞ്ചിക്കണ്ടി വനമേഖലയിൽ എത്തിയത്. ഊരുകളിലെ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലത്തേക്ക് തിരിച്ചത്. വനത്തിലെ മുളകളിലും മരത്തിലും വെടിയുണ്ടകൾ തുളച്ച് കയറിയ അടയാളങ്ങളുണ്ട്. കഴിഞ്ഞ ദിവസം വരെ ഈ തെളിവുകൾ ഇല്ലായിരുന്നെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.ഐ നേതാക്കൾ ആരോപിച്ചു.

വനത്തിനുള്ളിലേക്ക് സംഘത്തിന് വനം വകുപ്പ് പ്രവേശനനാനുമതി നിഷേധിച്ചിരുന്നു. ഇതിനെ അവഗണിച്ചാണ് സംഘമെത്തിയത്. സർക്കാരിനെ പ്രതിരോധത്തിലാക്കനല്ല സി.പി.ഐയുടെ സന്ദർശനമെന്നും നേതാക്കൾ പറഞ്ഞു.