LiveTV

Live

Kerala

ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആളെ കാണാതായി

രാജീവന്‍ എന്നയാളെയാണ് കാണാതായത്

 ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആളെ കാണാതായി

ചാവക്കാട് നിന്നും മത്സ്യ ബന്ധനത്തിന് പോയ ആറംഗ സംഘത്തിലെ ഒരാളെ കാണാതായി .രാജീവന്‍ എന്നയാളെയാണ് കാണാതായത്. അഞ്ച് പേര്‍ കണ്ണൂര്‍ ആഴിക്കരയിലെത്തി. വടകരയിൽ നിന്ന് കടലിൽ പോയി കാണാതായ മത്സ്യത്തൊഴിലാളികളുടെ രണ്ടാമത്തെ സംഘത്തെയും കോസ്റ്റ് ഗാര്‍ഡ് കണ്ണൂരിലെത്തിച്ചു.

ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി നങ്കൂരമിടാനാകാതെ കാസർകോട് നീലേശ്വരം അഴിത്തലയിൽ കടലിൽ കുടുങ്ങിയ ബോട്ടുകൾ കരക്കെത്തിച്ചു. സി.കെ സുൽത്താൻ ,രക്ഷകൻ എന്നീ ബോട്ടുകളാണ് കരക്കെത്തിച്ചത്.