LiveTV

Live

Kerala

ആലപ്പാട് സമരം ഒരുവർഷം പിന്നിട്ടു; സർക്കാർ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല

സമരം ശക്തമാക്കാൻ ഖനനവിരുദ്ധ സമിതി.

 ആലപ്പാട് സമരം ഒരുവർഷം പിന്നിട്ടു; സർക്കാർ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പായില്ല

കൊല്ലം ആലപ്പാട്ടെ കരിമണൽ ഖനനവിരുദ്ധസമരം ഒരുവർഷം പിന്നിട്ടു. ഖനനം പൂർണമായും നിർത്തിവെക്കണമെന്ന നിലപാടിലുറച്ച് സമരം ശക്തമാക്കിയിരിക്കുകയാണ് സമരസമിതി. പ്രതിഷേധത്തിന്റെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സാഗരശയനം നടക്കും. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ ആലപ്പാട് തീരത്ത് നടത്തുന്ന കരിമണൽ ഖനനം മൂലം തീരം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട് നിവാസികൾ സമരമാരംഭിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു
Also Read

ആലപ്പാട് കരിമണല്‍ ഖനനം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

സമരം നവമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിന്തുണയുമായി ആളുകളെത്തി. തുടർന്ന് സർക്കാർ വിഷയത്തിൽ ഇടപെട്ട് സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. കടലിൽ നിന്ന് കരിമണൽ ഖനനം ചെയ്യുന്ന സീവാഷിംഗ് നിർത്തിവെക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതും പാഴായെന്നാണ് സമരസമിതി പറയുന്നത്.

വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ കമ്മിറ്റി ഏകപക്ഷീയമായാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സമരസമിതി ആരോപിച്ചിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും സർക്കാറിന്റെ സമരവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് ആലപ്പാട് കരിമണൽ ഖനനവിരുദ്ധ ജനകീയ സമരസമിതി.