LiveTV

Live

Kerala

സി.ബി.ഐ അന്വേഷണം വേണം: വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു 

സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാനം എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

സി.ബി.ഐ അന്വേഷണം വേണം: വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു 

വാളയാര്‍ സഹോദരിമാരുടെ അമ്മ മുഖ്യമന്ത്രിയെ കണ്ട് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ സംസ്ഥാനം എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസ് സി.ബി.ഐ അന്വേഷിച്ചാലേ തങ്ങൾക്ക് നീതി ലഭിക്കൂ എന്നും അതിനാൽ സർക്കാർ സഹായിക്കണമെന്നുമാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. സർക്കാരിന്റെ പ്രഥമ പരിഗണന അപ്പീൽ പോകുക എന്നതാണ്. കേസ് പരിഗണിക്കുമ്പോൾ മാതാപിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

സർക്കാർ നിലപാടിൽ തൃപ്തിയുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാതാപിതാക്കൾ പറഞ്ഞു. നിയമസഭാ സമ്മേളനത്തിടെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി പത്ത് മിനുട്ടോളം സമയം കൂടിക്കാഴ്ച നടത്തി. കോടതിയെ സമീപിച്ച ശേഷമേ തുടർ നടപടികളിൽ തീരുമാനമെടുക്കൂവെന്ന് പൊലീസ് മേധാവി പറഞ്ഞു.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. ഹരജി കോടതി നാളെ പരിഗണിക്കും.