LiveTV

Live

Kerala

വാളയാര്‍ കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല

2017ലാണ് പ്രോസിക്യൂട്ടറായ ലതാ ജയരാജിനെ മാറ്റാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടത്.

വാളയാര്‍ കേസിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ല

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണക്കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന റിപ്പോര്‍ട്ട് പുറത്ത്. 2017ലാണ് പ്രോസിക്യൂട്ടറായ ലതാ ജയരാജിനെ മാറ്റാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടത്. പരിചയ സമ്പന്നനായ അഭിഭാഷകനെ നിയമിക്കണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യമാണ് സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്.

അന്വേഷണസംഘവും പ്രോസിക്യൂട്ടറും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂട്ടറുടെയും അനാസ്ഥ കാരണമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇക്കാര്യം പുറത്തുവരുന്നത്.