LiveTV

Live

Kerala

“ഇന്ദിരാ ഗാന്ധിയെ വെടിവെച്ചുകൊന്നത് സ്വന്തം സെക്യൂരിറ്റി”; സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് സൌമിനി ജയിന്‍

അതെസമയം കൊച്ചിമേയറുടെ രാജി ആവശ്യപ്പെട്ട് കൌണ്‍സിലില്‍ പ്രതിപക്ഷം ബഹളം വെച്ചു

“ഇന്ദിരാ ഗാന്ധിയെ വെടിവെച്ചുകൊന്നത് സ്വന്തം സെക്യൂരിറ്റി”; സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് സൌമിനി ജയിന്‍

മേയര്‍ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് സൌമിനി ജയിന്‍. കോൺഗ്രസിനും നാട്ടുകാർക്കും വേണ്ടാത്ത മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൌണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചു.ഇന്ദിരാഗാന്ധി അനുസ്മരണ യോഗത്തില്‍പോലും മേയര്‍ക്കെതിരെ പ്രതിഷേധമുണ്ടായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതിന് മറുപടിയായാണ് ഇന്ദിരാ ഗാന്ധിയെ വെടിവെച്ചുകൊന്നത് സ്വന്തം സെക്യൂരിറ്റി തന്നെയാണെന്ന് മേയര്‍ ഓര്‍മിപ്പിച്ചത്.

അതെസമയം കൊച്ചിമേയറുടെ രാജി ആവശ്യപ്പെട്ട് കൌണ്‍സിലില്‍ പ്രതിപക്ഷം ബഹളം വെച്ചു. പാര്‍ടിക്കും നാട്ടുകാര്‍ക്കും വേണ്ടാത്ത മേയര്‍ തുടരുന്നത് എന്തിനെന്ന് കൗണ്‍സിലര്‍മാര്‍ ചോദിച്ചു.