LiveTV

Live

Kerala

ക്വാറിയെ ഭയന്ന് കുട്ടികള്‍ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൌരവകരമെന്ന് സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ട്

ക്വാറിയില്‍ അനുവദീനയമായതില്‍ കൂടുതല്‍ ഖനനം നടക്കുന്നതായും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

ക്വാറിയെ ഭയന്ന് കുട്ടികള്‍ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൌരവകരമെന്ന് സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ പെടേനയില്‍ ക്വാറിയെ ഭയന്ന് കുട്ടികള്‍ പഠനം ഉപേക്ഷിച്ച സംഭവം അതീവ ഗൌരവകരമെന്ന് സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ട്. ക്വാറിയില്‍ അനുവദീനയമായതില്‍ കൂടുതല്‍ ഖനനം നടക്കുന്നതായും സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ തിരികെ സ്കൂളില്‍ എത്തിക്കുന്നതിനുളള നടപടികളുണ്ടാകണമെന്നും സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്‍. റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ക്ക് സമര്‍പ്പിക്കും. കണ്ണൂര്‍ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് സബ്ബ് കലക്ടര്‍ ഇന്നലെ പെടേനയിലെത്തിത്.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍,രക്ഷിതാക്കള്‍,അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും സബ്ബ് കലക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ക്വാറിയെ ഭയന്ന് ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പഠനം ഉപേക്ഷിക്കണ്ടി വന്ന സാഹചര്യം അതീവ ഗൌരവകരമാണന്നാണ് സബ്ബ് കലക്ടറുടെ റിപ്പോര്‍‌ട്ട്. അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ക്വാറികളില്‍ നിന്ന് ഖനനം നടക്കുന്നതായും സ്ഫോടക വസ്തുക്കളുടെ ഉപയോഗം പ്രദേശത്ത് കനത്ത ആഘാതമുണ്ടാക്കുന്നതായും സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

റവന്യൂ,പഞ്ചായത്ത്,വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ സംയുക്ത യോഗം വിളിച്ച് കുട്ടികളെ സ്കൂളില്‍ എത്തിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. റിപ്പോര്ട്ട് ഇന്ന് കലക് കൈമാറും.സബ്ബ് കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് ഇന്നലെ കലക്ടര്‍ അറിയിച്ചത്.