LiveTV

Live

Kerala

വാളയാര്‍ കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നതായി ലതാ ജയരാജ്

ലത ജയരാജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാളയാര്‍ കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നതായി ലതാ ജയരാജ്

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണകേസ് നടത്തിപ്പിന് പുതിയ പ്രോസിക്യൂട്ടര്‍ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നതായി ലതാ ജയരാജ്. ഇക്കാരണത്താല്‍ കേസില്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. പ്രോസിക്യൂട്ടര്‍ തന്നെ മാറ്റുകയാണെങ്കില്‍ കേസില്‍ ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോയെന്നും ലതാ ജയരാജ് മീഡിയവണിനോട് പറഞ്ഞു. വിചാരണ സമയത്ത് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.