LiveTV

Live

Kerala

വട്ടിയൂർക്കാവിലെയും കോന്നിയിലെയും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഏകോപനം ഉണ്ടായില്ല, സ്ഥാനാർത്ഥി നിർണയം ഉൾപെടെ പാർട്ടിയിലുണ്ടായ അനൈക്യം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു

വട്ടിയൂർക്കാവിലെയും കോന്നിയിലെയും തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി

വട്ടിയൂർക്കാവിലെയും കോന്നിയിലെയും തെരഞ്ഞെടുപ്പ് തോൽവിക്ക് ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ പൊതു അഭിപ്രായം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഏകോപനം ഉണ്ടായില്ല.സ്ഥാനാർത്ഥി നിർണയം ഉൾപെടെ പാർട്ടിയിലുണ്ടായ അനൈക്യം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. എന്നാല്‍ തോല്‍വി പരിശോധിക്കാന്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കില്ല. കൊച്ചി മേയറെയും സ്റ്റാറ്റിൻറിംഗ് കൗൺസിൽ ചെയർമാൻമാരെയും മാറ്റാനും രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ ധാരണയായി.

തെരഞ്ഞെടുപ് തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിന് ആണെന്ന പൊതുവികാരമാണ് രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നത്. പ്രവർത്തനങ്ങളിൽ സംസ്ഥാനത്താകെ ഏകോപനം ഉണ്ടായില്ല. നന്നായി പ്രവർത്തിച്ച മണ്ഡലങ്ങളിൽ മാത്രം വിജയിച്ചു. വട്ടിയൂർക്കാവിലും കോന്നിയിലും തുടക്കത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വത്തിന് ആയില്ല. വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് ഏകോപനമേ ഉണ്ടായില്ലെന്ന് വി.ഡി സതീശൻ വിമർശിച്ചു. പാലായിൽ നിന്ന് ഒരു പാഠവും കോൺഗ്രസ് പഠിച്ചില്ലെന്ന് എം.എം ഹസൻ പറഞ്ഞു.

ഏകോപനം ഉണ്ടാകേണ്ടത് ബൂത്ത് അധ്യക്ഷന്മാരിൽ നിന്നല്ല നേതൃത്യത്തിൽ നിന്നാണെന്ന് ബെന്നി ബെഹനാൻ വിമർശിച്ചു. തോൽവി പഠിക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന് പി.ജെ കുര്യൻ ആവശ്യപ്പെട്ടു. കൊച്ചി മേയറെ മാറ്റണമെന്ന് ബെനി ബെഹനാൻ ആവശ്യപെട്ടു. കോർപറേഷന്‍റെ സ്ഥിതിയും രാഷ്ട്രീയ സാഹചര്യവും വി.ഡി സതീശനും വിശദീകരിച്ചു. മേയറെയും സ്റ്റാന്റിംഗ് കൗൺസിൽ ചെയർമാൻമാരെയും മാറ്റാമെന്ന പൊതുധാരണയിലാണ് യോഗം എത്തിച്ചേർന്നത്. അന്തിമതീരുമാനം എടുക്കാൻ കെ.പി.സി.സി പ്രസിഡന്‍റിനെ ചുമതലപെടുത്തി. കെ.സി.സി.സി പുന: സംഘടന എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.