LiveTV

Live

Kerala

മാവോയിസ്റ്റുകളുമായി രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷികള്‍ 

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസിനൊപ്പം പോയ രമേശാണ് രണ്ടാം ദിവസം ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊലീസ് വാദത്തെ ചോദ്യംചെയ്യുന്നത്.

 മാവോയിസ്റ്റുകളുമായി രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പൊലീസ് വാദം തള്ളി ദൃക്സാക്ഷികള്‍ 

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് ബലമേറുന്നു. രണ്ടാം ദിവസവും ഏറ്റുമുട്ടലുണ്ടായെന്ന പൊലീസ് വാദത്തെ ചോദ്യംചെയ്ത് ദൃക്സാക്ഷികള്‍ രംഗത്തുവന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലീസിനൊപ്പം പോയ രമേശാണ് രണ്ടാം ദിവസം ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊലീസ് വാദത്തെ ചോദ്യംചെയ്യുന്നത്.

അട്ടപ്പാടിയിൽ രണ്ടാം ദിവസം നടന്ന വെടിവെപ്പിൽ പൊലീസ് നിന്ന ഭാഗത്തേക്ക് വെടിവന്നിട്ടില്ലെന്നാണ് ദൃക്സാക്ഷി രമേശൻ മീഡിയവണിനോട് പറഞ്ഞത്. കാടിനകത്ത് നിന്ന് വെടിയൊച്ച കേട്ടു. മാവോയിസ്റ്റുകൾ വെടിവെക്കുകയാണെന്നാണ് അപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോൾ വെടിവെപ്പിൽ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞ് ഒരു മൃതദേഹം തണ്ടർബോൾട്ട് സംഘം കാണിച്ച് തന്നുവെന്നും രമേശൻ പറയുന്നു. തൃശൂര്‍ റേഞ്ച് ഐജി സ്ഥലം സന്ദർശിക്കുകയാണ്.