LiveTV

Live

Kerala

സ്കൂളുകളില്‍ എക്സൈസ് റെയ്ഡ്; കഞ്ചാവ് വലിച്ച് അവശരായ നിലയില്‍ വിദ്യാര്‍ഥികളെ കണ്ടെത്തി

എക്സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.

 സ്കൂളുകളില്‍ എക്സൈസ് റെയ്ഡ്; കഞ്ചാവ് വലിച്ച് അവശരായ നിലയില്‍ വിദ്യാര്‍ഥികളെ കണ്ടെത്തി

തിരുവനന്തപുരം നഗരത്തിലെ സ്കൂളുകളിലും പരിസരത്തും എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ റെയ്ഡ്. കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തെന്ന് കണ്ടെത്തിയ സ്കൂളുകളിലാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ് വലിച്ച് കുട്ടികള്‍ ക്ലാസ് റൂമുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. എക്സൈസ് മേധാവി എ.ഡി.ജി.പി ആനന്ദകൃഷ്ണന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.