LiveTV

Live

Kerala

വാളയാര്‍ കേസ്; പ്രവീണ്‍ ആത്മഹത്യ ചെയ്തത് പ്രതി മധുവിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍

കുറ്റം ഏറ്റെടുക്കാന്‍ മധുവിന്റെ സഹോദരന്‍ പ്രവീണിനോട് നിര്‍ബന്ധിച്ചു

 വാളയാര്‍ കേസ്; പ്രവീണ്‍ ആത്മഹത്യ ചെയ്തത് പ്രതി മധുവിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍

വാളയാർ കേസിലെ പ്രതിയായ എം.മധുവിന്റെ സഹോദരന്റെ ഭീഷണി മൂലമാണ് മറ്റൊരു പ്രതിയായിരുന്ന പ്രവീൺ മരിച്ചതെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. എം.മധുവിന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ പ്രവീണിനെ കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു. പൊലീസ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നും പ്രവീണിന്റെ അമ്മ റാണി മീഡിയവണിനോട് പറഞ്ഞു.

ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത പ്രവീണിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു. വീട്ടിലെത്തിയ പ്രവീണിനെ എം.മധുവിന്റെ സഹോദരൻ ഉണികൃഷ്ണൻ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുപോയി. കുറ്റം ഏറ്റെടുക്കാർ നിർബന്ധിച്ചു. ഇതിൽ മനം നൊന്താണ് പ്രവീൺ ആത്മഹത്യ ചെയ്തതത്. പ്രവീണിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന്റെ മൊഴി പോലും രേഖപെടുത്താൻ പൊലീസ് തയ്യാറായില്ല.

ഉണ്ണികൃഷ്ണനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ പൊലീസ് ഒത്താശ ചെയ്തു. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറാവാത്തത് വൻ വീഴ്ചയാണ്.ഇതോട് കൂടി ആത്മഹത്യക്ക് കാരണക്കാരായവർ രക്ഷപ്പെടുകയും ചെയ്തു.