LiveTV

Live

Kerala

സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി

പൊതുജനങ്ങള്‍ക്ക് ഭീതി ഉണ്ടാക്കുന്ന തരത്തില്‍ മാവോയിസ്റ്റ്  ആക്രമണം ഉണ്ടായിട്ടില്ലെന്ന് എന്‍. ഷംസുദ്ദീന്‍ പറഞ്ഞു

സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി .വ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളിയ മുഖ്യമന്ത്രി സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്നും വിശദീകരിച്ചു. വീഴ്ചയുണ്ടായെങ്കിൽ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

തണ്ടർബോൾട്ടിന്റെ പെട്രോളിങ്ങിനിടെ മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിവെച്ചു. എകെ 47 അടക്കമുള്ള ആധുനിക ആയുധങ്ങൾ അവരുടെ പക്കലുണ്ടായിരിന്നു.ഇതോടെ സ്വയം രക്ഷക്ക് വേണ്ടി പൊലീസ് വെടിവെയ്ക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. മാവോയിസ്റ്റുകൾക്ക് വീരപരിവേശം നൽകേണ്ടെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

കാട്ടിനുള്ളിൽ എന്തു നടക്കുന്നു എന്ന് മനുഷ്യാവകാശ പ്രവർത്തകർക്ക് പോലും അറിയാൻ കഴിയുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൻ ഷംസുദ്ദീൻ പറഞ്ഞു.സർക്കാർ നയം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല.