LiveTV

Live

Kerala

മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് എസ്.പി

കീഴടങ്ങാനുള്ളവർ എന്തിനാണ് ആയുധം കൈവശം വെച്ചതെന്നും എസ്.പി ചോദിച്ചു.

മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് എസ്.പി

മാവോയിസ്റ്റുകള്‍ക്കെതിരായ വ്യാജ ഏറ്റുമുട്ടൽ ആരോപണം നിഷേധിച്ച് പാലക്കാട് എസ്.പി ജി ശിവവിക്രം. കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചവരല്ല കൊല്ലപ്പെട്ടത്. കീഴടങ്ങാനുള്ളവർ എന്തിനാണ് ആയുധം കൈവശം വെച്ചതെന്നും എസ്.പി ചോദിച്ചു. അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് നിരവധി കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.

മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് എസ്.പി

മാവോയിസ്റ്റുകളാണ് ആദ്യം വെടിയുയര്‍ത്തത്. എ.കെ 47 ഉൾപ്പടെ 7 ആയുധങ്ങൾ ഇവരില്‍ നിന്ന് കണ്ടെടുത്തതായും എസ്പി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി പ്രകാരം കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെയാണ് തണ്ടര്‍ബോള്‍ട്ട് വെടിവെച്ചുകൊന്നതെന്ന ഗുരുതര ആരോപണമാണ് ആദിവാസി നേതാക്കള്‍ ഉന്നയിച്ചത്. കീഴടങ്ങാന്‍ തയ്യാറായ മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.