LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; മൃതദേഹങ്ങള്‍ ഉടന്‍ വിട്ട് നല്‍കില്ലെന്ന് പൊലീസ്

കൊല്ലപ്പെട്ട ശ്രീമതിയുടെ ശരീരത്തില്‍ നിന്നും 5 വെടിയുണ്ടകളാണ് കണ്ടെത്തിയത്.

മാവോയിസ്റ്റ് വേട്ട; മൃതദേഹങ്ങള്‍ ഉടന്‍ വിട്ട് നല്‍കില്ലെന്ന് പൊലീസ്

അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചുകൊന്ന മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശ്രീമതി, കാര്‍ത്തി എന്നിവരുടെ പോസ്റ്റ് മോര്‍‌ട്ടമാണ് കഴിഞ്ഞത്. ശ്രീമതിയുടെ ശരീരത്തില്‍ നിന്നും 5 വെടിയുണ്ടകളാണ് കണ്ടെത്തിയത്.

വെടിവെപ്പില്‍ കാര്‍ത്തിക്കിന്റെ ഇടത് കൈപ്പത്തി തകര്‍ന്നതായും വലത് നെഞ്ചിലൂടെ വെടിയുണ്ട കടന്ന് പോയതായുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നിയമപ്രകാരമല്ല നടക്കുന്നതെന്ന് ആരോപിച്ച് കാര്‍ത്തിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പാലക്കാട് കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിച്ചില്ലെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയായെങ്കിലും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ഉടന്‍ വിട്ടു നല്‍കില്ലെന്ന് പൊസീസ് അറിയിച്ചു. ഇക്കാര്യം പൊലീസ് ബന്ധുക്കളെ അറിയിക്കും.