LiveTV

Live

Kerala

കാര്‍ത്തി മാവോയിസ്റ്റ് അല്ല, പൊലീസ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുകയാണെന്നും സഹോദരന്‍

‘തോക്ക് കൈവശം വെച്ചുവെന്ന് കള്ളക്കേസുണ്ടാക്കി പൊലീസ് അറസ്റ്റ് ചെയ്തു’

കാര്‍ത്തി മാവോയിസ്റ്റ് അല്ല, പൊലീസ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുകയാണെന്നും സഹോദരന്‍

മഞ്ചിക്കണ്ടിയില്‍ ‍ വെടിയേറ്റ് മരിച്ച കാര്‍ത്തി മാവോയിസ്റ്റല്ലെന്ന് ബന്ധുക്കള്‍. 2006ല്‍ പൊലീസ് പിടികൂടിയ കാര്‍ത്തിയെ എട്ടുവര്‍ഷത്തോളമായി തങ്ങള്‍ കണ്ടിട്ടില്ലെന്ന് കാര്‍ത്തിയുടെ സഹോദരന്‍ മുരുകേശ് പറഞ്ഞു. പൊലീസ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുകയാണെന്നും മുരുകേശ് പറഞ്ഞു.

ഒഡീഷയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ 2006ല്‍ നാട്ടിലെത്തിയ കാര്‍ത്തിയെ ഉറങ്ങിക്കിടക്കുമ്പോള്‍ പൊലീസ് പിടിച്ചു കൊണ്ടുപോവുകയായിരുന്നു. കാര്‍ത്തിയില്‍ നിന്ന് തോക്ക് കണ്ടെടുത്തുവെന്ന് കേസുമെടുത്തു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിന് മുമ്പ് ദേശീയ സുരക്ഷാ നിയമം ചാര്‍ത്തി വീണ്ടും അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷമായി കാര്‍ത്തിയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് സഹോദരന്‍ മുരുകേശ് പറഞ്ഞു.

തന്‍റെ മകന്‍ നിരപരാധിയാണെന്ന് കാര്‍ത്തിയുടെ മാതാവ് റാണി പറഞ്ഞു. വെടിവെച്ചു കൊല്ലാന്‍ പൊലീസ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുകയാണെന്നാണ് മുരുകേശിന്‍റെ ബന്ധുക്കളുടെ ആരോപണം.