LiveTV

Live

Kerala

കേസ് ദുര്‍ബലമായിരുന്നു, അന്വേഷണത്തില്‍ വീഴ്ചയുണ്ടായി; വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

രാഷ്ട്രീയ ഇടപെടലുണ്ടായിട്ടില്ലെന്നും ജലജ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

കേസ് ദുര്‍ബലമായിരുന്നു, അന്വേഷണത്തില്‍ വീഴ്ചയുണ്ടായി; വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

വാളയാര്‍ കേസിലെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികള്‍ക്ക് വേണ്ടി സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ ഹാജരായി എന്ന് മൊഴിനല്‍കിയതിനാലാണെന്ന് അഡ്വ. ജലജ മാധവന്‍. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ കാരണം ചൂണ്ടിക്കാണിച്ചിരുന്നില്ലെന്നും ജലജ മാധവന്‍ പറഞ്ഞു.കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും എതിരെ ജലജ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുതലയേറ്റ് മൂന്ന് മാസം മാത്രമാണ് പദവിയിലിരുന്നതെന്ന് പാലക്കാട് പോക്സോ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ജലജ മാധവന്‍ പറഞ്ഞു. പുറത്താക്കിയതിന് കാരണം പറഞ്ഞിരുന്നില്ല. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായത് മൂലമാണ് പുറത്താക്കിയതെന്ന് ഇപ്പോള്‍ മനസിലാവുന്നു. കേസ് ആര് വാദിച്ചാലും തോല്‍ക്കുകയേ ഉണ്ടായിരുന്നുള്ളൂ. അത്ര ദുര്‍ബലമായിരുന്നു കേസ്. മൂന്നുമാസത്തിനിടെ സാക്ഷിവിസ്താരത്തിലെ മൊഴിപ്പകര്‍പ്പ് പോലും താന്‍ കണ്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

വാളയാര്‍ സഹോദരിമാരുടെ മരണം നടക്കുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജ് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ആളായിരുന്നു. അതിനു ശേഷം ഇടതുപക്ഷ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പാലക്കാട് ബാറിലെ മുതിര്‍ന്ന അഭിഭാഷകയായ ജലജ മാധവനെ കൊണ്ടുവന്നു. എന്നാല്‍ വെറും മൂന്ന് മാസത്തിന് ശേഷം ജലജയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.

സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് മൂന്നാം പ്രതിയായ പ്രദീപ് കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പ്രധാന സാക്ഷിയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന ഷീബ ജോര്‍ജിനാണ് മന്ത്രി കെ.കെ ശൈലജ അന്വേഷണ ചുമതല നല്‍കിയിരുന്നത്. സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ പ്രതിക്കായി കോടതിയില്‍ ഹാജരായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.പ്രധാന സാക്ഷിയായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രദീപ്കുമാറിന് വേണ്ടി രാജേഷ് ഹാജരായത് വിവാദമായതിനെ തുടര്‍ന്ന് രാജേഷിന് തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.

 വാളയാര്‍ കേസ്; പ്രവീണ്‍ ആത്മഹത്യ ചെയ്തത് പ്രതി മധുവിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍
Also Read

വാളയാര്‍ കേസ്; പ്രവീണ്‍ ആത്മഹത്യ ചെയ്തത് പ്രതി മധുവിന്റെ സഹോദരന്റെ ഭീഷണിയെ തുടര്‍ന്നെന്ന് വെളിപ്പെടുത്തല്‍