LiveTV

Live

Kerala

പാലക്കാട് ലോ കോളേജിലെ വിദ്യാഥിനികൾക്ക് ഭക്ഷ്യവിഷബാധ

ഇന്ന് രാവിലെയാണ് വിദ്യാത്ഥിനികളെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

പാലക്കാട്  ലോ കോളേജിലെ വിദ്യാഥിനികൾക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് എലവഞ്ചേരി കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജിലെ വിദ്യാത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ. വനിത ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. വിദ്യാത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി ചോറും, കറിയും, ഗ്രീൻപീസും കഴിച്ച എട്ട് വിദ്യാത്ഥിനികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ശർദ്ദിയാണ് പ്രധാന പ്രശ്നം. ഇന്ന് രാവിലെയാണ് വിദ്യാത്ഥിനികളെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

ഭക്ഷണത്തിൽ പാറ്റയെ കണ്ടിരുന്നതായി വിദ്യാത്ഥിനികൾ പറഞ്ഞു. മുപ്പതിലധികം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നെങ്കിലും 8 പേർക്ക് മാത്രമെ ഭക്ഷ്യവിഷബാധയേറ്റത്.