LiveTV

Live

Kerala

ജീവന് ഭീഷണിയായി ക്വാറി; പഠിപ്പ് ഉപേക്ഷിച്ച് കുരുന്നുകള്‍

തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തിന് വിള്ളല്‍ വീണു

ജീവന് ഭീഷണിയായി ക്വാറി; പഠിപ്പ് ഉപേക്ഷിച്ച് കുരുന്നുകള്‍

കണ്ണൂരില്‍ കരിങ്കല്‍ ക്വാറികളെ ഭയന്ന് ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പഠനം അവസാനിപ്പിച്ചു. പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ 55 വിദ്യാര്‍ഥികളാണ് ഇന്നലെ മുതല്‍ പഠിപ്പ് നിര്‍ത്തിയത്. സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു.

ജീവന് ഭീഷണിയായി ക്വാറി; പഠിപ്പ് ഉപേക്ഷിച്ച് കുരുന്നുകള്‍

പഞ്ചായത്ത് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് മുന്നില്‍ കുട്ടികള്‍ നല്‍കിയ പരാതികളൊന്നും ആരും മുഖവിലക്കെടുത്തില്ല. അങ്ങനെയാണ് ഒടുവില്‍ അവര്‍ ഈ സ്കൂളിന്റെ പടിയിറങ്ങാന്‍ തീരുമാനിച്ചത്. അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്കൂളിന്റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്.

തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് സ്കൂള്‍ കെട്ടിടത്തിന് വിള്ളല്‍ വീണു. സ്കൂളിന് സമീപം വലിയ കരിങ്കല്‍ കഷണങ്ങള്‍ പതിക്കുന്നത് പതിവ് സംഭവമാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്കൂളിലയക്കണ്ടന്ന് രക്ഷിതാക്കളും തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്ച മുതല്‍ സ്കൂളില്‍ ഒരു കുട്ടിയും പഠിക്കാനെത്തിയിട്ടില്ല. ഇതിനിടെ പ്രദേശത്തെ കരിങ്കല്‍ ക്വാറികല്ക്കെ തിരെ കഴിഞ്ഞ പത്ത് ദിവസമായി നാട്ടുകാര്‍ നടത്തുന്ന സമരം തുടരുകയാണ്.