LiveTV

Live

Kerala

എന്ത് കൊണ്ട് തോറ്റു ? അരൂർ തോൽവി വിശകലനം ചെയ്യാൻ സി.പി.എം യോഗം ചേരും

ജില്ലാതല ചർച്ചകൾ പൂർത്തിയായിട്ടേ സംസ്ഥാനതല അന്വേഷണ കമ്മീഷൻ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരൂ.

എന്ത് കൊണ്ട് തോറ്റു ? അരൂർ തോൽവി വിശകലനം ചെയ്യാൻ സി.പി.എം യോഗം ചേരും

അരൂർ ഉപതിരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യാൻ സി.പി.എം ആലപ്പുഴ ജില്ലാ യോഗങ്ങൾ നവംബറിൽ ചേരും. പരാജയത്തിന്റെ പേരിൽ ജി സുധാകരൻ വിഭാഗവും ഔദ്യോഗിക വിഭാഗവും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് യോഗം പെട്ടെന്ന് ചേരാൻ തീരുമാനിച്ചത്.

നവംബർ ആദ്യവാരം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരാണ് സി.പി.എം ആലോചന. ശേഷം തോൽവി സംബന്ധിച്ച് അരൂർ മണ്ഡലം കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെടും. ജില്ലാ കമ്മിറ്റി പ്രത്യേക അന്വേഷണം നടത്തണോയെന്ന് റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കും. ജില്ലാതല ചർച്ചകൾ പൂർത്തിയായിട്ടേ സംസ്ഥാനതല അന്വേഷണ കമ്മീഷൻ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വരൂ.

മന്ത്രി ജി.സുധാകരന്റെ ‘പൂതന’ പരാമർശത്തെ ചൊല്ലി സുധാകരവിഭാഗവും ഔദ്യോഗിക വിഭാഗവും സമൂഹ മാധ്യമങ്ങളിൽ കൊമ്പുകോർത്തിരുന്നു. പരസ്യ പ്രതികരണങ്ങളിലേക്ക് പ്രവർത്തകർ കടന്നിട്ടും ജില്ലാ നേതൃത്വം ഇടപെടാത്തതും ശ്രദ്ധേയമാണ്. തന്റെ മേൽ തോൽവിയുടെ ഭാരം കയറ്റി വയ്ക്കണ്ടെന്ന് ജി.സുധാകരനും വ്യക്തമാക്കിയിരുന്നു