LiveTV

Live

Kerala

വാളയാര്‍ കേസില്‍ രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസ്

കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മീഡിയ വണിനോട് പറഞ്ഞു.

വാളയാര്‍ കേസില്‍ രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസ്

വാളയാര്‍ കേസില്‍ രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസ്. രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ ഉത്തരത്തിൽ ലുങ്കി മുറുകിയിരുന്നില്ല. കുട്ടിക്ക് സ്വന്തമായി മുകളിൽ കയറി തുങ്ങി മരിക്കാൻ കഴിയില്ല. കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മീഡിയ വണിനോട് പറഞ്ഞു.

ഇംക്വിസ്റ്റിന്‍റെ പ്രധാന സാക്ഷിയും ഇദ്ദേഹം തന്നെയായിരുന്നു. വക്കീലിന് ഇദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ജഡ്ജി ചോദിക്കുകയും അവരില്‍ നിന്ന് പ്രതികരണമൊന്നും ഇല്ലാത്തതിനാല്‍ തുടര്‍നടപടിക്ക് പോയില്ലെന്നും, തന്നെ കാര്യങ്ങള്‍ പറയാന്‍ അനുവദിച്ചില്ലെന്നും അബ്ബാസ് പറയുന്നു.