വാളയാര്‍ കേസ്: പോലീസിനും പ്രോസിക്യൂഷനുമെതിരെ ദേശീയ പട്ടികജാതി കമ്മീഷന്
വാളയാറില്‍ മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കമ്മീഷന് വൈസ് ചെയര്‍മാന്റെ പ്രതികരണം
വാളയാര്‍ സഹോദരിമാരുടെ മരണക്കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി ദേശീയ പട്ടികജാതി കമ്മീഷന്. ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെ ദേശീയ പട്ടിക ജാതി കമ്മീഷന് ആസ്ഥാനത്തെത്തി വിശദീകരണം നല്‍കണമെന്നും കമ്മീഷന് വൈസ് ചെയര്മാന് എല്‍. മുരുകേഷ് പറഞ്ഞു. വാളയാറില്‍ മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കമ്മീഷന് വൈസ് ചെയര്‍മാന്റെ പ്രതികരണം