LiveTV

Live

Kerala

വാളയാര്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം; യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും

വാളയാര്‍ കേസിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം

വാളയാര്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം; യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും

വാളയാര്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം. നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും.

വാളയാര്‍ കേസിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. നിയസമഭയില്‍ വിഷയം ഉന്നയിക്കുന്നതിനൊപ്പം പുറത്ത് പ്രതിഷേധവും ശക്തമാക്കും. നവംബര്‍ അഞ്ചിന് പാലക്കാട് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി
Also Read

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി

കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘം ഇന്ന് വാളയാര്‍ സന്ദര്‍ശിക്കും. ജില്ലാതലങ്ങളില്‍ പ്രതിഷേധ ജ്വാല തെളിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് പ്രതിഷേധ ജ്വാല നടത്തുക. നിയമസഭയില്‍ വിഷയം ഇന്ന് വീണ്ടും ഉന്നയിക്കം. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വാളയാര്‍ പീഡനം; പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍ 
Also Read

വാളയാര്‍ പീഡനം; പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍