LiveTV

Live

Kerala

ഉത്തരം കിട്ടാതെ ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികളുടെ ആത്മഹത്യ പരമ്പര; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഉത്തരം കിട്ടാതെ ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികളുടെ ആത്മഹത്യ പരമ്പര; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് നാല് ഹയര്‍സെക്കന്‍ററി വിദ്യാര്‍ഥിനികള്‍. നാല് ആത്മഹത്യകളും തലശേരി മേഖലയിലാണ് നടന്നത്. ആത്മഹത്യകളുടെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാന ബാലവകാശ കമ്മീഷന്‍ അറിയിച്ചു.

തലശേരി-ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് രണ്ടാഴ്ചക്കിടെ നാല് ഹയര്‍സെക്കന്ററി വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തത്. നാല് പേരെയും വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീനാക്ഷി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചെമ്പിലോട് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ അഞ്ജലി, ആദിത്യ എന്നിവരും ആത്മഹത്യ ചെയ്തു. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഒരു മുറിക്കുളളിലായിരുന്നു ആത്മഹത്യ ചെയ്തത്. തൊട്ട് പിന്നാലെയാണ് ഇന്നലെ രാവിലെ തലശേരി ബ്രണ്ണന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. വടക്കുമ്പാട് കുറുപ്പാടി എല്‍.പി സ്കൂളിന് സമീപം താമസിക്കുന്ന നിതാഷയാണ് ആത്മഹത്യ ചെയ്തത്. ഈ ആത്മഹത്യകള്‍ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

തുടര്‍ച്ചയായുണ്ടാകുന്ന ആത്മഹത്യകള്‍ സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.