LiveTV

Live

Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

നസീം ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലും നസീം ജാമ്യം നേടി

പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി

പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ഇവരുവരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കുത്തുകേസിലാണ് പ്രതികള്‍ക്കെതിരെ ആദ്യം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. അതിനുശേഷം പി.എസ്.സി തട്ടിപ്പുകേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. കുത്തുകേസ് അന്വേഷിച്ചിരുന്നത് ലോക്കല്‍ പോലീസും പി.എസ്.സി അന്വേഷിച്ചിരുന്നത് ക്രൈം ബ്രാഞ്ചുമാണ്. കുത്തുകേസില്‍ കഴിഞ്ഞമാസം തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചുരുന്നു. പി.എസ്.സി തട്ടിപ്പിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയില്‍ മോചിതരാവുന്നത്. നസീം ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്തുകയും ഉപയോഗിക്കുകയും ചെയ്തെന്ന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. അതിലും നസീം ജാമ്യം നേടി.