LiveTV

Live

Kerala

മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കാതെയാണ് പുതുവൈപ്പ് എൽപിജി ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കേണ്ടത്- നിയമസഭ പരിസ്ഥിതി സമിതി

ഏഴ് ശിപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ടാണ് നിയമസഭ പരിസ്ഥിതി സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കാതെയും തൊഴിൽ നഷ്ടമുണ്ടാകാതെയും പദ്ധതി നടപ്പിലാക്കണം

മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കാതെയാണ്  പുതുവൈപ്പ് എൽപിജി ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കേണ്ടത്- നിയമസഭ പരിസ്ഥിതി സമിതി

മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കാതെ വേണം പുതുവൈപ്പ് എൽപിജി ടെര്‍മിനല്‍ പദ്ധതി നടപ്പിലാക്കേണ്ടതെന്ന് നിയമസഭ പരിസ്ഥിതി സമിതി. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത് പ്രദേശവാസികളെ കേൾക്കാതെയാണെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സമരസമിതി വ്യക്തമാക്കി

ഏഴ് ശിപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ടാണ് നിയമസഭ പരിസ്ഥിതി സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. മത്സ്യതൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കാതെയും തൊഴിൽ നഷ്ടമുണ്ടാകാതെയും പദ്ധതി നടപ്പിലാക്കണം. മത്സ്യബന്ധനത്തിന് തടസ്സം നില്‍ക്കുന്ന രീതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുത്. അപകട സാധ്യത മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കുകയും അർഹമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണം. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ ഓയില്‍കോര്‍പ്പറേഷന്റെയും വാദങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഹരിത ട്രൈബ്യൂണൽ പദ്ധതിക്ക് പരിസ്ഥിതികാനുമതി നൽകിയതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഗണനാ വിഷയമായിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇത്തരത്തിൽ പദ്ധതിക്ക് അനുമതി നൽകിയ ഹരിതട്രൈബ്യൂണല്‍ ഏകാംഗബഞ്ചിന്റെ വിധി ട്രൈബ്യൂണല്‍ ആക്ടിന് വിരുദ്ധമാണ്. ഇത് പുനപരിശോധനക്ക് വിധേയമാക്കണമോ എന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി നിയമാനുസ്യതമല്ല നിര്‍മാണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പരിസ്ഥിതി സമിതി റിപ്പോര്‍ട്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു