LiveTV

Live

Kerala

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ കരാര്‍‌ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി

കമ്പനികളില്‍ നിന്ന് പണം ഈടാക്കും എന്ന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടികള്‍ക്കും സാധ്യതയുണ്ട്

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ കരാര്‍‌ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ കരാര്‍‌ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി. കരാര്‍കമ്പനിയിൽ നിന്ന് 4.13 കോടി പിടിച്ചെടുത്തു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ വഴിയാണ് പൊതുമരാമത്ത് തുക പിടിച്ചെടുത്തത്. കമ്പനികളില്‍ നിന്ന് പണം ഈടാക്കും എന്ന സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടികള്‍ക്കും സാധ്യതയുണ്ട്.