LiveTV

Live

Kerala

വാളയാര്‍ പീഡന കേസ്: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രക്ഷോഭം

വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു

വാളയാര്‍ പീഡന കേസ്: സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രക്ഷോഭം

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. യുഡിഎഫ് പ്രതിനിധികള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചു. ബിജെപി പാലക്കാട് നൂറു മണിക്കൂര്‍ സത്യാഗ്രഹസമരം പുരോഗമിക്കുകയാണ്. സെക്രട്ടറിയേറ്റിലേക്കും വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പൊലീസും സര്‍ക്കാരും വാളയാര്‍ കേസില്‍ നടത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തിയത്. കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. തൃശ്ശൂർ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സ്ത്രീ ശാക്തീകരണ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ ജോസ്‌ഫൈന്റെ വാഹനം പ്രവർത്തകർ തടഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എഐഎസ്എഫും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി