LiveTV

Live

Kerala

‘കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യം’; താനൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എം.കെ മുനീര്‍

താനൂരില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

‘കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യം’; താനൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് എം.കെ മുനീര്‍

താനൂരില്‍ മുസ്‍ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം പോലെയാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യമെന്ന് എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു. താനൂർ കൊലപാതകത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു എം.കെ മുനീര്‍. താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. എം കെ മുനീറാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

‘ഹൃദയം ഒന്ന് ഉണ്ടെങ്കിൽ കണ്ണീരോട് കൂടിയേ സംഭവം ഓർക്കാൻ കഴിയൂ, പ്രതികൾ സി.പി.എംകാരാണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചില്ല. സമാധാനത്തിലൂടെ വളരാൻ കഴിയാത്ത പാർട്ടിയാണ് സി.പി.എം. കൂടത്തായി കൊലപാതകങ്ങളില്‍ ജോളിയുടെ സാന്നിധ്യം ഉള്ളതുപോലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എം സാന്നിധ്യമുണ്ട്. ഈ കൊലപാതകത്തിന് മുൻപ് ജയരാജന്റെ സാന്നിധ്യം അവിടെ ഉണ്ട്’; മുനീര്‍ പറഞ്ഞു.

മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരായ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായും പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ‘കേസില്‍ മൂന്ന് പ്രതികളെ ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ ആക്രമിച്ചതിലുള്ള പ്രതികാരം മൂലമാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നും കേസില്‍ പൊലീസ് ശരിയായി അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി എം.കെ മുനീറിന് മറുപടിയായി സഭയില്‍ പറഞ്ഞു.