LiveTV

Live

Kerala

മരടിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് ഫ്ലാറ്റ് നിർമാതാക്കൾ അപേക്ഷ നൽകി

നിലവില്‍ നഷ്ടപരിഹാരസമിതി അപേക്ഷ സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ സമിതി തീരുമാനമെടുക്കുകയുള്ളു

മരടിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് ഫ്ലാറ്റ് നിർമാതാക്കൾ അപേക്ഷ നൽകി

മരടിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് ഫ്ലാറ്റ് നിർമാതാക്കൾ അപേക്ഷ നൽകി. പൊളിക്കുന്ന കെട്ടിടങ്ങളിൽ സ്വന്തം മക്കളുടെ പേരിൽ ഫ്ലാറ്റുകൾ ഉണ്ടെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് മൂന്നംഗ സമിതിക്ക് അപേക്ഷ നൽകിയത്. നിലവില്‍ നഷ്ടപരിഹാരസമിതി അപേക്ഷ സ്വീകരിച്ചിട്ടില്ല. സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തില്‍ സമിതി തീരുമാനമെടുക്കുകയുള്ളു. ഇത്രയും നഷ്ടമുണ്ടാക്കിയത് ഫ്ലാറ്റ് നിര്‍മാതാക്കളായതിനാല്‍ അവരുടെ മക്കളുടെ പേരില്‍ ഫ്ലാറ്റ് ഉണ്ട് എന്ന വാദം ചെവിക്കൊള്ളണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്‍റെ അഭിപ്രായം അത്യാവശ്യമാണ്.