LiveTV

Live

Kerala

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി കൊല്ലപ്പെട്ടു

ഇന്ന് വീണ്ടും വെടിവെപ്പുണ്ടായതോടെ ഇന്നലെ കൊല്ലപ്പെട്ട മുന്ന് പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു

അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍; ഒരാള്‍ കൂടി കൊല്ലപ്പെട്ടു

ഇന്നലെ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായ പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പ് തുടരുന്നു. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ആയുധധാരികളല്ലാത്ത പൊലീസുകാരെ പ്രദേശത്ത് നിന്ന് മാറ്റി. കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഇന്നലെ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മണിവാസകമാണ് കൊല്ലപ്പെട്ടത്. ഇന്ന് വീണ്ടും വെടിവെപ്പുണ്ടായതോടെ ഇന്നലെ കൊല്ലപ്പെട്ട മുന്ന് പേരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. വനത്തില്‍ ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കാര്‍ത്തിക്കിന്‍റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ മീന പാലക്കാട് എസ്പിക്ക് കത്ത് നല്‍കി. പോസ്റ്റ്മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് നടത്താനിരുന്നത്. മേഖലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതെ സമയം വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷം ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്ന് ഡി.ജി.പി പറഞ്ഞു.