അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അല്‍പമസയത്തിനകം തൃശൂരിലേക്ക് കൊണ്ടുപോകും
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്നും ഇന്നലേയുമായി കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം വനത്തില്‍ നിന്ന് പുറത്തെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ അല്‍പമസയത്തിനകം തൃശൂരിലേക്ക് കൊണ്ടുപോകും.