LiveTV

Live

Kerala

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം

പ്രതിപക്ഷ നേതാവിന് സമയം അനുവദിക്കാത്തതിൽ സ്‌പീക്കറോട് പ്രതിഷേധിച്ചും ട്രാൻസ് ഗ്രിഡ് പദ്ധതി അഴിമതിയാണെന്ന മുദ്രാവാക്യം മുഴക്കിയും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. പദ്ധതി എസ്റ്റിമേറ്റിനെക്കാൾ ഉയർന്ന തുകക്ക് ടെൻഡർ നൽകിയത് അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യം മറക്കാനാണ് പ്രതിപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് വൈദ്യുതി മന്ത്രി മറുപടി നൽകി.

കിഫ്ബി വഴി നടപ്പാക്കുന്ന 5000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ മിക്ക ഇനങ്ങളും എസ്റ്റിമേറ്റിനെക്കാൾ ഉയർന്ന തുകക്ക് നൽകിയതാണ് വി.ഡി സതീശൻ ചോദ്യോത്തര വേളയിൽ ഉന്നയിച്ചത്. ഇത് ചട്ടവിരുദ്ധവും അഴിമതിയുമാണ്. ടെൻഡർ തുകയെക്കാൾ 10% നിരക്ക് വർധന വന്നാൽ വീണ്ടും ടെൻഡർ ചെയ്യണമെന്ന ധനവകുപ്പ് ഉത്തരവ് തിരുവഞ്ചൂരും ഉയർത്തിക്കാട്ടി. ഉയർന്ന തുക സാധാരണമെന്ന് വൈദ്യുതി മന്ത്രി. ധനവകുപ്പ് ഉത്തരവ് കെ.എസ്.ഇ.ബിക്ക് ബാധകമല്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന് സമയം അനുവദിക്കാത്തതിൽ സ്‌പീക്കറോട് പ്രതിഷേധിച്ചും ട്രാൻസ് ഗ്രിഡ് പദ്ധതി അഴിമതിയാണെന്ന മുദ്രാവാക്യം മുഴക്കിയും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി.