കരമനയിലെ ദുരൂഹ മരണങ്ങളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു; കാര്യസ്ഥന് രവീന്ദ്രൻ നായരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കരമനയിലെ ദുരൂഹ മരണങ്ങളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കാര്യസ്ഥന് രവീന്ദ്രൻ നായരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അമ്പത് ലക്ഷത്തോളം രൂപ അക്കൌണ്ടുകളിലുണ്ട്. അതെ സമയം, ജയമാധവന്‍നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും.
ये à¤à¥€ पà¥�ें- കരമന ദുരൂഹ മരണം; കാര്യസ്ഥന് രവീന്ദ്രന് നായരടക്കം 12 പേരെ പ്രതി ചേര്‍ത്തു
കാര്യസ്ഥന് രവീന്ദ്രന് നായരെ ഒന്നാം പ്രതി ആക്കിക്കൊണ്ട് പൊലീസ് ഇന്നലെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നു. കാര്യസ്ഥന് രവീന്ദ്രന് വേണ്ടി വില്പത്രത്തില് ഒപ്പുവെച്ച വ്യക്തി നേരത്തെ പ്രതിക്ക് എതിരെ മൊഴി നല്‍കിയിരുന്നു. സ്വത്തുക്കള്‍ മുഴുവന്‍ ജയമാധവന്‍ നായര്‍ കാര്യസ്ഥന് രവീന്ദ്രന് നല്കിയ വില്പത്രത്തില് സാക്ഷിയായി ഒപ്പുവെച്ച അനില്‍കുമാറാണ് മൊഴി നല്‍കിയത്. വില്പത്രം തന്റെ വീട്ടില്‍ എത്തിച്ചാണ് രവീന്ദ്രന് നായര്‍ ഒപ്പുവെപ്പിച്ചതെന്ന് അനില്‍ കുമാര്‍ മൊഴി നല്കി. വീടിന് മുന്നില്‍ ബൈക്കില്‍ വെച്ചാണ് വില്പത്രത്തില് സാക്ഷിയായി ഒപ്പുവെപ്പിച്ചത്. ഇതിന് ശേഷം രവീന്ദ്രന് നായര്‍ തന്നെ സാമ്പത്തികമായി സഹായിച്ചെന്നും അനില്‍ കുമാര്‍ മൊഴി നല്കി, ഇതോടെ ജയമാധവന്‍ നായരെ കബളിപ്പിച്ച് സ്വത്ത് തട്ടിയതാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസില്‍ രവീന്ദ്രന് നായരും സഹദേവനും അടക്കം പന്ത്രണ്ട് പേരാണ് പ്രതികള്‍. വഞ്ചന, വധഭീഷണി, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16