കരമനയിലെ ദുരൂഹ മരണങ്ങള്: മൊഴികളില്‍ വൈരുധ്യമെന്ന് ക്രൈംബ്രാഞ്ച്
ഉമാമന്ദിരത്തിൽ നിന്നും പുറത്തിറങ്ങി താൻ പിടിച്ച ഓട്ടോയിലാണ് ജയദേവനെ കൊണ്ടുപോയതെന്നാണ് രണ്ടാമത്തെ മൊഴിയിള്ളത്

കരമനയിലെ ദുരൂഹ മരണങ്ങളില്‍ കാര്യസ്ഥന് രാവീന്ദ്രന്‍ നായര്‍ പൊലീസിന് നല്കിയ മൊഴികളില്‍ വൈരുദ്ധ്യമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുദ്ധ്യം.
ജയമാധവനെ ആശുപത്രിയിൽ എത്തിച്ചത് മുൻ കാര്യസ്ഥൻ സഹദേവൻ അയച്ച ഓട്ടോറിക്ഷയിലെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഉമാമന്ദിരത്തിൽ നിന്നും പുറത്തിറങ്ങി താൻ പിടിച്ച ഓട്ടോയിലാണ് ജയദേവനെ കൊണ്ടുപോയതെന്നാണ് രണ്ടാമത്തെ മൊഴിയിലുള്ളത്.