LiveTV

Live

Kerala

‘7 മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് പാവങ്ങളെ രക്ഷിച്ച പിണറായി വിജയനും പൊലീസിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ’; മാവോയിസ്റ്റ് വേട്ടയില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യു

‘7 മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് പാവങ്ങളെ രക്ഷിച്ച  പിണറായി വിജയനും പൊലീസിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ’; മാവോയിസ്റ്റ് വേട്ടയില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യു

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും പരിഹസിച്ച് നടന്‍ ജോയ് മാത്യു. ‘ഏഴോളം മാവോയിസ്റ്റ്
ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പൊലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ’; എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്നലെയും ഇന്നുമായി തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ വെടിവെപ്പിലാണ് നാല് പേരടങ്ങുന്ന മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പൊലീസ് വിശദീകരണം. തമിഴ്നാട് സ്വദേശികളായ ശ്രീമതി, കാര്‍ത്തി, കര്‍ണാടക സ്വദേശി സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇപ്പോഴും കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചുവരെഴുതുക, പോസ്റ്റർ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളിൽ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ചെയ്യുകയും കൈയ്യിൽ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ, അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാൻ നിൽക്കാതെ വനത്തിനുള്ളിൽ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്റ്
ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏൽക്കാത്ത അദ്ദേഹത്തിന്റെ പൊലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ.

‘7 മാവോയിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് പാവങ്ങളെ രക്ഷിച്ച  പിണറായി വിജയനും പൊലീസിനും ചെഗുവേരയുടെ പേരിൽ അഭിവാദ്യങ്ങൾ’; മാവോയിസ്റ്റ് വേട്ടയില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യു