LiveTV

Live

Kerala

പല ജില്ലകളിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്ത് സി.പി.എം നേതാക്കള്‍

പല ജില്ലകളിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തലപ്പത്ത് സി.പി.എം നേതാക്കള്‍

ശിശുക്ഷേമസമിതികളില്‍ സി.പി.എം നേതാക്കളെയും സഹയാത്രികരെയും കുത്തിനിറച്ച് സര്‍ക്കാര്‍. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങളാണ് ശിശുക്ഷേമ സമിതി അധ്യക്ഷസ്ഥാനത്തുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി മിക്കവാറും ജില്ലകളിലും സി.പി.എം നേതാക്കളാണ് ഭാരവാഹികളും അംഗങ്ങളും. സി.പി.എം അനുഭാവികളുടെ അതിപ്രസരത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.

പത്തനംതിട്ട ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ സി.പി.എം ജില്ലാ സമിതിയംഗവും മുന്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാനുമാണ്. സി.പി.എം ആലപ്പുഴ ജില്ലാ കമ്മറ്റിയംഗം ജലജ ചന്ദ്രനാണ് ആലപ്പുഴയിലെ സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍. കോട്ടയത്തെ ചെയര്‍പേഴ്സണ്‍ ഷീജ അനില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവും കോട്ടയം നഗരസഭാ കൌണ്‍സിലറുമാണ്. 2011 ല്‍ തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച ജോസഫ് അഗസ്റ്റിനാണ് ഇടുക്കി സി.ഡബ്ല്യു.സിയുടെ ചെയര്‍മാന്‍. സി.പി.എം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരിയും ശിശു ക്ഷേമസമിതിയംഗമാണ്. ഡി.വൈ.എഫ്.ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി അരുണാണ് എറണാകുളം സി.ഡബ്ലു.സി വൈസ് ചെയര്‍മാന്‍. കൊല്ലം ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ കെ.പി സജിനാഥ് കൊല്ലം ഈസ്റ്റ് ഏരിയാ കമ്മറ്റിയംഗവും സി.പി.എം അനുകൂല അഭിഭാഷക സംഘടനയായ ആള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ജില്ല പ്രസിഡന്‍റ് കൂടിയാണ്. തിരുവനന്തപുരം ചെയര്‍പേഴ്സണ്‍ അഡ്വ സുനന്ദയും മലപ്പുറം ചെയര്‍മാന്‍ സജേഷ് ഭാസ്കറും ആള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ഭാരവാഹികളാണ്. വാളയാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍ രാജേഷും ആള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ നേതാവാണ്. സി.ഡബ്ല്യു.സികളിലെ സി.പി.എം നേതാക്കളുടെ അതിപ്രസരത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്

സി.പി.എം നേതാക്കളെയും സഹയാത്രികരെയും നിയമിക്കാനായി ശിശു ക്ഷേമ സമിതി ചെയര്‍മാന്‍റെ നിയമന മാനദണ്ഡങ്ങളെ ലഘൂകരിച്ചതായും പ്രതിപക്ഷം ആരോപിക്കുന്നു

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി
Also Read

വാളയാര്‍ പീഡനം; പാലക്കാട് സി.ഡബ്യു.സി ചെയര്‍മാനെ മാറ്റി

വാളയാർ കേസിൽ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാന്‍ എന്‍ രാജേഷിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റി ഇന്നലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി രാജേഷ് ഹാജരായത് വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അതേസമയം മേയ് മാസത്തില്‍ തന്നെ ഇക്കാര്യം പുറത്ത് വന്നിട്ടും സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുകയായിരുന്നുവെന്നും വിമര്‍ശനമുണ്ട്. മീഡിയവണാണ് സി.ഡബ്യു.സി ചെയര്‍മാനായതിന് ശേഷവും രാജേഷ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.