LiveTV

Live

Kerala

വാളയാര്‍ പീഡനം; പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍ 

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.  

വാളയാര്‍ പീഡനം; പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍ 

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്.

അതേസമയം വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടത് എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാളയാർ കേസ് അട്ടിമറിക്ക് പിന്നിൽ സി.പി.എം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കേസിൽ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യുവജന സംഘടനകളും, വനിത സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി.