LiveTV

Live

Kerala

ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും... വാളയാര്‍ കേസില്‍ ടൊവിനോ

ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല, അവർ പ്രതികരിക്കും

ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും... വാളയാര്‍ കേസില്‍ ടൊവിനോ

വാളയാർ കേസിൽ പൊലീസിനും സര്‍ക്കാരിനുമുണ്ടായ വീഴ്ചയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് നടന്‍ ടൊവിനോ തോമസ്. കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ‌ താനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും പോസ്റ്റില്‍ ടൊവിനോ പറഞ്ഞു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല, അവർ പ്രതികരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ടൊവിനോ പറയുന്നു.

കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും...

Posted by Tovino Thomas on Sunday, October 27, 2019