LiveTV

Live

Kerala

സ്കൂളിനുള്ളില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പൊലീസിനെ ആക്രമിച്ചെന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് 

വർക്കല ഗവര്‍മെന്‍റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം.

സ്കൂളിനുള്ളില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; പൊലീസിനെ ആക്രമിച്ചെന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് 

വർക്കല ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം. പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്ന് സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. നിലത്തിട്ട് ചവിട്ടിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. കലോത്സവ വേദിയിലേക്ക് പടക്കമെറിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസിനെ വിളിച്ചതെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനും പരിക്കേറ്റു.

വർക്കല ഗവ ഹയർസെക്കണ്ടറി സ്കൂളിൽ രണ്ട് ദിവസമായി കലോത്സവം നടന്നു വരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഒരു സംഘം വിദ്യാർഥികൾ കലോത്സവം തടസപ്പെടുത്താൻ ശ്രമിച്ചു. ഇതേ വിദ്യാർഥികൾ ഇന്ന് രാവിലെ വേദിയിലേക്കും സദസ്സിലേക്കും പടക്കമെറിഞ്ഞു. ഇതോടെ പ്രിൻസിപ്പാൾ പോലിസിനെ വിളിച്ചു വരുത്തി.

കാമ്പസിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിദ്യാർഥികൾ വളഞ്ഞ് വെക്കുകയും അസഭ്യം പറയുകയും ചെയ്തു. എസ്.എ.പി ക്യാമ്പ് ഉദ്യോഗസ്ഥന്റെ യൂണിഫോമും വിദ്യാർഥികൾ വലിച്ചു കീറി.ഇതോടെ വിദ്യാർഥികളെ പോലീസും കായികമായി നേരിടുകയായിരുന്നു. ജില്ലാ കബഡി ടീമിൽ അംഗമായ സുധീഷ് എന്ന വിദ്യാർഥിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കെതിരെയും പോലീസ് കേസെടുത്തു.