LiveTV

Live

Kerala

ഉത്തരേന്ത്യയിലെ അവസ്ഥയാകും കേരളത്തിലും കോണ്‍ഗ്രസ് നേരിടേണ്ടി വരികയെന്ന് കെ.പി.സി.സിക്ക് ഒ.ബി.സി യുടെ മുന്നറയിപ്പ്

തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും നേതൃത്വം തിരുത്താന്‍ തയ്യാറാകുന്നില്ല

ഉത്തരേന്ത്യയിലെ അവസ്ഥയാകും കേരളത്തിലും കോണ്‍ഗ്രസ് നേരിടേണ്ടി വരികയെന്ന് കെ.പി.സി.സിക്ക് ഒ.ബി.സി യുടെ മുന്നറയിപ്പ്

കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്‍റ്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും നേതൃത്വം തിരുത്താന്‍ തയ്യാറാകുന്നില്ല. പരാജയകാരണം കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ കെ.പി.സി.സിയിലെ അലമാരയില്‍ പൂട്ടിവെച്ചിരിക്കുകയാണ്. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്ന പ്രവണത നേതൃത്വം അവസാനിപ്പിക്കണമെന്നും ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ പറഞ്ഞു. കൊല്ലത്ത് സംഘടിപ്പിച്ച ഏകദിന ജില്ലാ നേതൃത്വകാമ്പിനിടെയാണ് കെ.പി.സി.സി നേതൃത്വത്തിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാര്‍ട്ട്മെന്‍റ് ആഞ്ഞടിച്ചത്.

ഉപതെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പരാജയം നേരിട്ടിട്ടും കെ.പി.സി.സി നേതൃത്വം തിരുത്തലിന് തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഈ പോക്ക് തുടര്‍ന്നാല്‍ ഉത്തരേന്ത്യയിലെ അവസ്ഥയാകും കേരളത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരിക. അര്‍ഹതപ്പെട്ടവര്‍ക്ക് പാര്‍ട്ടിയിലും തെരഞ്ഞെടുപ്പിലും അവസരം നല്‍കുന്നില്ല. ഈഴവസമുദായമുള്‍പ്പെടെയുള്ള പിന്നോക്കസമുദായങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുന്നു. പുനസംഘടനയിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും പിന്നോക്കസമുദായാംഗങ്ങള്‍ക്ക് പരിഗണന നല്‍കിയില്ലെങ്കില്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വരുമെന്നും ചെയര്‍മാന്‍ സുമേഷ് അച്യുതന്‍ മുന്നറിയിപ്പ് നല്‍കി.