LiveTV

Live

Kerala

കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറി  

പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം 

കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറി  

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറി. പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം വ്യക്തമാക്കി. ക്രമസമാധാന പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് പിന്മാറുന്നതെന്ന് തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. രാവിലെ ഒമ്പതോടെ ആരംഭിച്ച സംഘര്‍ഷാവസ്ഥ ആറു മണിക്കൂറിലേറെ നീണ്ടുനിന്നു.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ശവപ്പെട്ടിയുമായി യാക്കോബായക്കാരുടെ പ്രതിഷേധം
Also Read

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ സംഘര്‍ഷാവസ്ഥ; ശവപ്പെട്ടിയുമായി യാക്കോബായക്കാരുടെ പ്രതിഷേധം

കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തിയത് മുതല്‍ സംഘര്‍ഷാവസ്ഥയായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്തും യാക്കോബായ വിഭാഗം അകത്തും തമ്പടിച്ചിരിക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ രാവിലെ മുതൽ തന്നെ പതിനായിരക്കണക്കിന് യാക്കോബായ വിഭാഗക്കാർ പള്ളിയിൽ തമ്പടിച്ചതോടെ സംഘര്‍ഷാവസ്ഥയായി. ഇവർ പള്ളിയിലേക്കുള്ള പ്രധാന കവാടങ്ങൾ അടച്ച് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.