LiveTV

Live

Kerala

വാളയാര്‍ കേസ്; പ്രധാന സാക്ഷിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമം

സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജാ മാധവന്റെ മൊഴി രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്

 വാളയാര്‍ കേസ്; പ്രധാന സാക്ഷിയുടെ മൊഴി രേഖപ്പെടുത്താതെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമം

വാളയാര്‍ കേസിലെ പ്രതിക്കായി പാലക്കാട് സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ ഹാജരായ സംഭവത്തിലെ അന്വേഷണം അട്ടിമറിക്കപെടുന്നു. സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ കോടതിയില്‍ ഹാജരായതില്‍ പ്രധാന സാക്ഷിയായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ മൊഴി രേഖപെടുത്താതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന്സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജാ മാധവന്‍ മീഡിയവണിനോട് പറഞ്ഞു.

സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ എന്‍.രാജേഷ് മൂന്നാം പ്രതിയായ പ്രദീപ് കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പ്രധാന സാക്ഷിയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന ഷീബ ജോര്‍ജിനാണ് മന്ത്രി കെ.കെ ശൈലജ അന്വേഷണ ചുമതല നല്‍കിയിരുന്നത്. സി.ഡബ്ള്യൂ.സി ചെയര്‍മാന്‍ പ്രതിക്കായി കോടതിയില്‍ ഹാജരായിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.പ്രധാന സാക്ഷിയായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല.

അന്വേഷണ സംഘം മൊഴി രേഖപെടുത്തിയാല്‍ മാത്രമെ നിയമപരമായി പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ നിലനില്‍കൂ.അതിനാല്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാവിയെ കുറിച്ചും ആശങ്കകള്‍ നിലനില്‍ക്കുന്നു.വനിത ശിശുക്ഷേമ ഡയറക്ടറായിരുന്ന അന്വേഷണ ഉദ്യോഗസ്ഥയെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറാകിയതിനലാണ് 5 മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് കൈമാറാത്തതെന്ന സങ്കേതിക വാദമാണ് സര്‍ക്കാര്‍ പറയുന്നത്. എന്‍.രാജേഷിനെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കുന്നു.