LiveTV

Live

Kerala

വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി 

പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു

വാളയാര്‍ കേസില്‍‍‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി 

വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. പുനരന്വേഷണമാണോ സി.ബി.ഐ അന്വേഷണമാണോ ഉചിതമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസ് അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം,പോക്സോ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് തുടക്കമായി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഉപതെരഞ്ഞെടുപ്പിലെ മികച്ച നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.