വാളയാര്‍ കേസിലെ സര്‍ക്കാര്‍ വീഴ്ചയില്‍ പ്രതിഷേധം: നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
സംസ്ഥാന നിയമ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. വാളയാര്‍ കേസിലെ സര്‍ക്കാരിന്റെ വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹാക്കിങെന്ന് സൈബര്‍ വാരിയേഴ്സ് അറിയിച്ചു.
സൈബര്‍ വാരിയേഴ്സിന്റെ വിശദീകരണം ഇങ്ങനെ..
വാളയാറിലെ സഹോദരികളുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെറുതെ വിട്ടിരിക്കുന്നു..!!
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു.
പണമില്ലാത്തവന് നീതി അകലെയാണോ..??
സർക്കാർ പദവികളിൽ ഇരിക്കുന്നവർ പോലും അധികാരം ദുർവിനിയോഗം ചെയ്തു പ്രതികളെ സംരക്ഷിക്കാൻ നോക്കുന്നു.
ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞങ്ങൾ സംസാരിക്കും. അവർ ഞങ്ങളുടെയും സഹോദരിമാരാണ്.
സർക്കാർ പുനരന്വേഷണത്തിനു ഉത്തരവിടുക.
ഞങ്ങളുടെ സഹോദരിമാർ നീതി അർഹിക്കുന്നു, പ്രതികൾ ശിക്ഷിക്കപ്പെടണം.
നീതി കിട്ടുന്നതുവരെ ഈ പ്രതിഷേധം തുടരും.
ഇന്ന് ഒന്നിൽ നിന്ന് തുടങ്ങി പ്രതിഷേധം നാളെ പത്താകും പിന്നെയത് നൂറാകും.
നീതിക്കുവേണ്ടി യുവജനങ്ങൾ തെരുവിലിറങ്ങുന്ന നാൾ വരിക തന്നെ ചെയ്യും.