LiveTV

Live

Kerala

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്

കരമന കൂടത്തില്‍ തറവാട്ടില്‍ കാര്യസ്ഥനായി താന്‍ 40 വര്‍ഷത്തിലധികം ഉണ്ടായിരുന്നുവെന്ന് സഹദേവന്‍.

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്

കരമന കൂടത്തില്‍ തറവാട്ടില്‍ കാര്യസ്ഥനായി താന്‍ 40 വര്‍ഷത്തിലധികം ഉണ്ടായിരുന്നുവെന്ന് സഹദേവന്‍. ജയമാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കരുതുന്നില്ല, തനിക്ക് സ്വത്ത് ലഭിച്ചത് ജയപ്രകാശന്‍ മരിച്ചതിന് ശേഷം, തനിക്ക് 62 സെന്റ് സ്ഥലമാണ് ലഭിച്ചത്. പ്രസന്ന കുമാരി, കേസ് കൊടുത്തത് മകന് സ്വത്ത് ലഭിക്കാന്‍ വേണ്ടിയാണെന്നും സഹദേവന്‍ മീഡിയവണിനോട് പറഞ്ഞു.

1970 ൽ ആണ് സഹദേവൻ കൂടത്തിൽ തറവാട്ടിൽ കാര്യസ്ഥനാകുന്നത്. 2008വരെ ജോലി ചെയ്തു. കുടുംബ കാരണവരാണ് തനിക്ക് സ്വത്ത് തരാമെന്ന് പറഞ്ഞത്. പ്രസന്നകുമാരി ഉൾപ്പെടെ ഉള്ളവരുടെ സമ്മതപ്രകാരമായിരുന്നു സ്വത്ത് കൈമാറ്റം. ജയമാധവൻ നായരുടെ മരണ ദിവസം താൻ പോയിരുന്നില്ല,

രവീന്ദ്രൻ നായർക്ക് 80 സെന്റ് ആണ് നൽകിയത് , രവീന്ദ്രൻ നായർ വിശ്വസ്തനായ വ്യക്തിയാണ് , മകന് വേണ്ടിയാണ് പ്രസന്നകുമാരി കേസ് നൽകിയത്. ജയമാധവൻ നായർക്ക് മാനസിക അസ്വാസ്ഥത്യമുള്ളതായി അറിയില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും സഹദേവൻ വ്യക്തമാക്കി .