LiveTV

Live

Kerala

വാളയാര്‍ കേസില്‍ പ്രൊസിക്യൂട്ടറെ മാറ്റിയത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് പ്രതിപക്ഷം; അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

പ്രൊസിക്യൂട്ടര്‍ അഡ്വ.ജലജയെ മാറ്റിയത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്? പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് കത്തയച്ചു.

വാളയാര്‍ കേസില്‍  പ്രൊസിക്യൂട്ടറെ മാറ്റിയത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് പ്രതിപക്ഷം; അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനു ഇതില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസ് കൈകാര്യം ചെയ്തതില്‍ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രൊസിക്യൂട്ടര്‍ അഡ്വ.ജലജയെ മാറ്റിയത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്? പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പള്ളി മുഖ്യമന്ത്രിക്ക് കത്തയച്ചു.

കേസ് അന്വേഷണത്തില്‍ അപാതകയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. അന്വേഷണത്തില്‍ പാളിച്ചയുണ്ടായെന്ന് തെളിഞ്ഞാല്‍ കേസ് പുനരന്വേഷിക്കും. പ്രൊസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നും അന്വേഷിക്കും. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും മന്ത്രി വ്യക്തമാക്കി.