LiveTV

Live

Kerala

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം

ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിഡന്റിനെ മാറ്റിയതെന്നും കുമ്മനം മീഡിയവണിനോട് പറഞ്ഞു

 പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്ന് കുമ്മനം രാജശേഖരന്‍ . ആര്‍.എസ്.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലല്ല പ്രസിഡന്റിനെ മാറ്റിയതെന്നും കുമ്മനം മീഡിയവണിനോട് പറഞ്ഞു.

ശ്രീധരൻ പിള്ള മിസോറാം ഗവർണ്ണറായതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. പതിവുപോലെ സംസ്ഥാന നേതാക്കളെ ആകെ ഞെട്ടിച്ച് ശ്രീധരൻ പിള്ളയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പുതിയ അധ്യക്ഷൻ ആര് ചർച്ചകൾക്കും ചൂടുപിടിക്കുകയാണ്. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു കുമ്മനത്തിന്റെ സ്ഥാനചലനം.